Thursday, December 26, 2024
LATEST NEWSSPORTS

സ്പെയിനിൽ ചാമ്പ്യൻമാർക്ക് വിജയത്തുടക്കം

സ്പെയിനിലെ ലാ ലിഗയിൽ നിലവിലെ ചാമ്പ്യൻമാരായ റയൽ മാഡ്രിഡിന് വിജയ തുടക്കം. ലീഗ് സീസണിലെ ആദ്യ മത്സരത്തിൽ റയൽ 2-1ന് അൽമേരിയയെ തോൽപ്പിച്ചു. ആറാം മിനിറ്റിൽ അൽമേരിയയുടെ ഹോം ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ ലാർജി റമസാനിയിലൂടെ ആതിഥേയർ ലീഡ് നേടി. 61-ാം മിനിറ്റിൽ ലൂക്കാസ് വാസ്ക്വസും 75-ാം മിനിറ്റിൽ ഡേവിഡ് അലാബയുമാണ് ഗോൾ നേടിയത്.

ഇറ്റലിയിലെ സീരി എയിൽ നടന്ന പ്രധാന മത്സരത്തിൽ എ എസ് റോമ എതിരില്ലാത്ത ഒരു ഗോളിന് സലേർനിറ്റാനയെ പരാജയപ്പെടുത്തി. മറ്റൊരു മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിനാണ് സ്പെസിയ എംപോളിയെ തോൽപ്പിച്ചത്.

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇന്നലെ നടന്ന ലണ്ടൻ ഡെർബി ആവേശകരമായ സമനിലയിൽ അവസാനിച്ചു. ചെൽസിയും ടോട്ടൻഹാമും തമ്മിൽ നടന്ന മത്സരത്തിൽ ഇരുടീമുകളും രണ്ട് ഗോളുകൾ വീതം നേടി. ചെൽസിക്കായി കാലിഡോ കൗലിബാലി, റീസ് ജെയിംസ് എന്നിവർ ഗോൾ നേടിയപ്പോൾ ടോട്ടൻഹാമിനായി പിയറി എമിലി ഹോബ്നർജി, ഹാരി കെയ്ൻ എന്നിവർ ഗോളുകൾ നേടി.