Monday, January 13, 2025
GULFLATEST NEWS

യുഎഇയില്‍ നിന്നുള്ള കപ്പല്‍ അപകടത്തില്‍പ്പെട്ടു; രക്ഷിച്ച് ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ്

ദുബൈ: അറബിക്കടലിൽ ഗുജറാത്ത് തീരത്ത് മുങ്ങുകയായിരുന്ന യുഎഇയിൽ നിന്നുളള കപ്പലിലെ ജീവനക്കാരെ ഇന്ത്യൻ കോസ്റ്റ് ഗാർഡ് രക്ഷപ്പെടുത്തി. 22 ജീവനക്കാരെയാണ് രക്ഷപ്പെടുത്തിയത്.

ഖോർഫഖാനിൽ നിന്ന് കർണാടകയിലെ കാർവാറിലേക്ക് പോവുകയായിരുന്ന ചരക്ക് കപ്പൽ എംടി ഗ്ലോബൽ കിംഗ് ആണ് അപകടത്തിൽപ്പെട്ടത്. പോർബന്തർ തീരത്ത് നിന്ന് 93 നോട്ടിക്കൽ മൈൽ അകലെയാണ് അപകടമുണ്ടായത്. കപ്പൽ വെള്ളത്തിൽ മുങ്ങിയതിനാൽ ജീവനക്കാർ അലാറം മണി മുഴക്കി. പിന്നീട് ഇന്ത്യൻ കോസ്റ്റ് ഗാർഡിന്‍റെ രണ്ട് ഹെലികോപ്റ്ററുകൾ രക്ഷാപ്രവർത്തനത്തിനായി സ്ഥലത്തെത്തി. 118 മീറ്റർ നീളമുള്ള കപ്പലിൽ 6,000 ടൺ ബിറ്റുമെൻ ഉണ്ടായിരുന്നു. 20 ഇന്ത്യക്കാരും ഒരു പാകിസ്ഥാനിയും ഒരു ശ്രീലങ്കൻ പൗരനുമാണ് കപ്പലിൽ ഉണ്ടായിരുന്നത്.