Saturday, January 18, 2025
GULFLATEST NEWS

മക്കയിലെ ഹറമിനടുത്തുള്ള ക്ലോക്ക് ടവറില്‍ ഇടിമിന്നല്‍ പതിക്കുന്ന രംഗം വൈറൽ

സൗദി: മക്ക അല്‍ മുഖറമയിലെ ക്ലോക്ക് ടവറില്‍ മിന്നല്‍പിണര്‍ പതിക്കുന്ന ദൃശ്യം സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ക്ലോക്ക്ടവറില്‍ ഇടിമിന്നല്‍ പിണര്‍ പതിച്ച സമയം വിശുദ്ധ മക്കയില്‍ നേരിയതോതില്‍ മഴയുണ്ടായിരുന്നു. ജിദ്ദ കിംഗ് അബ്ദുൽ അസീസ് സർവകലാശാലയിലെ ആസ്‌ട്രോണമി സ്‌കോളറായ മുൽഹം എന്നയാളാണ് ട്വിറ്ററിൽ വീഡിയോ പങ്കുവച്ചത്. ശനിയാഴ്ച പുലര്‍ച്ചെ രണ്ട് മണി വരെ മക്ക പ്രവിശ്യയുടെ ചില ഭാഗങ്ങളില്‍ ഉപരിതല കാറ്റ് ശക്തിപ്രാപിക്കുമെന്നും മിതമായതോ കനത്തതോ ആയ മഴ ഉണ്ടാകുവാനുള്ള സാധ്യത ഉണ്ടെന്നും സൗദി ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വെള്ളിയാഴ്ച മുന്നറിയിപ്പ് നല്‍കിയിരുന്നു.