Saturday, March 29, 2025
GULFLATEST NEWS

ദുബായ് മറീനയിൽ സ്വാതന്ത്ര്യ ദിനാഘോഷ ഭാഗമായി 50 യോട്ടുകളുടെ പരേഡ്

ദുബായ്: ഇന്ത്യൻ സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി ദുബായ് മറീനയിൽ 50 യോട്ടുകളുടെ പരേഡ് നടന്നു. വേ‍ർ ഇൻ തമിഴ്നാട് വനിതാ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ വനിതകൾ അണിനിരന്ന് ഇന്ത്യയുടെ ഭൂപടവുമൊരുക്കി.

ഏഴര മിനിറ്റോളം 75 സ്ത്രീകളാണ് ഭൂപടം തയ്യാറാക്കാൻ അണിനിരന്നത്. ദുബായിൽ ആദ്യമായാണ് ഇത്തരമൊരു സംഭവം നടക്കുന്നത്. റോയൽ സ്റ്റാർ യോട്ട് കമ്പനീസിന്റെ പിന്തുണയോടെയാണ് പരേഡ് സംഘടിപ്പിച്ചത്.