Tuesday, December 17, 2024
LATEST NEWSPOSITIVE STORIES

രക്താര്‍ബുദ രോഗിക്കായി മൂലകോശം നല്‍കി മെഡിക്കല്‍ വിദ്യാര്‍ഥി മാതൃകയായി

ആരാണെന്നോ എവിടെയാണെന്നോ അറിയാത്ത ഒരാൾക്ക് തന്‍റെ ജീവൻ പകുത്ത് നൽകി സായി സച്ചിൻ . രക്താർബുദ രോഗിക്ക് മൂലകോശം ദാനം ചെയ്ത് 22-കാരനായ ഒരു മെഡിക്കൽ വിദ്യാർത്ഥി മാതൃകയായി. രണ്ട് വർഷം മുമ്പ് കോളേജിൽ നടന്ന ഒരു ക്യാമ്പിൽ പങ്കെടുത്തതാണ് വഴിത്തിരിവായത്. കഴിഞ്ഞ വർഷം ഏപ്രിലില്‍ ബെംഗളൂരുവിലെത്തിയാണ് നല്‍കിയത്.

മറ്റുള്ളവർക്ക് പ്രചോദനവും മാതൃകയുമാകുമെന്ന പ്രതീക്ഷയിലാണ് സായി. കാൻസർ രോഗികളെ സഹായിക്കാൻ കൂടുതൽ ആളുകൾ മുന്നോട്ടുവരുമെന്ന പ്രതീക്ഷയിലാണ് കോഴിക്കോട് കെ.എം.സി.ടി. മെഡിക്കൽ കോളേജിൽ എം.ബി.ബി.എസ്. മൂന്നാം വർഷ വിദ്യാർത്ഥിയായ സായി സച്ചിൻ.

രക്തകോശങ്ങളുടെ പ്രാധാന്യവും ദാനം ചെയ്യുന്നതിന്‍റെ ഉത്കണ്ഠയും ഭയവും മറികടക്കാൻ തന്‍റെ പ്രവർത്തനം സഹായിക്കുമെന്ന് സായി വിശ്വസിക്കുന്നു. “ഒരു മെഡിക്കൽ വിദ്യാർത്ഥി എന്ന നിലയിൽ, രോഗത്തെക്കുറിച്ചും ചികിത്സയിലെ ബുദ്ധിമുട്ടുകളെക്കുറിച്ചും എനിക്ക് അറിയാമായിരുന്നു. കുടുംബത്തിന്‍റെയും സുഹൃത്തുക്കളുടെയും സംശയങ്ങൾ മാറി. കോളേജിൽ വീണ്ടും ഒരു ഡ്രൈവ് സംഘടിപ്പിക്കാൻ പദ്ധതിയിടുന്നു” സായി സച്ചിൻ പറഞ്ഞു.