Saturday, January 24, 2026
LATEST NEWSSPORTS

പാകിസ്ഥാന് കനത്ത തിരിച്ചടി ; ഏഷ്യാ കപ്പിൽ ഷഹീൻ അഫ്രീദി കളിക്കില്ല

പാകിസ്ഥാൻ : ഏഷ്യാ കപ്പ് തുടങ്ങാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ പാകിസ്ഥാന് കനത്ത തിരിച്ചടി. ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം സ്റ്റാർ പേസർ ഷഹീൻ അഫ്രീദി ഏഷ്യാ കപ്പിൽ കളിക്കില്ല. വിവിധ മാധ്യമങ്ങൾ ഇക്കാര്യം റിപ്പോർട്ട് ചെയ്തു.

കാൽമുട്ടിനേറ്റ പരിക്കിനെ തുടർന്ന് ഷഹീന് ഏഷ്യാ കപ്പിൽ നിന്ന് പുറത്തിരിക്കേണ്ടി വരും. കാൽമുട്ടിന്‍റെ ലിഗമെന്‍റിൻ പരിക്കേറ്റ ഷഹീന് ആറാഴ്ച വരെ വിശ്രമം നൽകാൻ പാകിസ്ഥാൻ മെഡിക്കൽ സംഘം നിർദ്ദേശിച്ചതായി റിപ്പോർട്ടുകൾ പറയുന്നു. ഇതോടെ ഏഷ്യാ കപ്പ് പൂർണമായും ഷഹീന് നഷ്ടമാകും. ഇംഗ്ലണ്ടിനെതിരായ വരാനിരിക്കുന്ന ടി20 പരമ്പരയും ഷഹീന് നഷ്ടമാകും.

നേരത്തെ ശ്രീലങ്കയ്ക്കെതിരായ ടെസ്റ്റ് മത്സരത്തിനിടെയാണ് ഷഹീന് പരിക്കേറ്റത്. നിലവിലെ സാഹചര്യത്തിൽ ഒക്ടോബറിൽ ഷഹീൻ കളിക്കളത്തിലേക്ക് തിരിച്ചെത്താനാണ് സാധ്യത.