Friday, January 17, 2025
LATEST NEWSPOSITIVE STORIES

ലോഡ് വണ്ടി വലിക്കാൻ പാടുപെട്ട തൊഴിലാളികൾക്ക് സഹായഹസ്തം

നമ്മൾ പുറത്തിറങ്ങുമ്പോൾ പലപ്പോഴും ആളുകൾ പല കാര്യങ്ങളോടും മല്ലിടുന്നത് കാണാറുണ്ട്. എന്നാൽ എത്ര പ്രാവശ്യം നാം അവരെ സഹായിക്കാൻ തുനിഞ്ഞിട്ടുണ്ട്? പല സാഹചര്യങ്ങളിലും നാം സഹായം ആവശ്യമുളളവരെ അവഗണിച്ചിട്ടുമുണ്ടാവാം. എന്നാൽ റോഡിലെ ഒരു തൊഴിലാളിക്ക് സഹായഹസ്തം നീട്ടുന്ന അച്ഛന്‍റെ ഹൃദയസ്പർശിയായ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. ഐഎഎസ് ഉദ്യോഗസ്ഥനായ അവനിഷ് ശരണാണ് വീഡിയോ പോസ്റ്റ് ചെയ്തത്.

തന്റെ പെൺമക്കൾക്കൊപ്പം നടപ്പാതയിലൂടെ നടന്നു പോവുകയായിരുന്ന ഒരാൾ ഒരു ഇറക്കത്തിൽ കൈവണ്ടി വലിക്കാൻ പാടുപെടുന്ന യുവാവിനെ സഹായിക്കുന്നതാണ് വീഡിയോ. തൊഴിലാളിയുടെ കഷ്ടപ്പാട് കണ്ട ഉടൻ അദ്ദേഹം ഓടിയെത്തി, കൈവണ്ടി എളുപ്പത്തിൽ വലിക്കാൻ കഴിയുന്ന തരത്തിൽ പുറകിൽ നിന്ന് തള്ളിക്കൊടുക്കുകയായിരുന്നു.

“ജീവിതത്തിൽ നമ്മൾ പരസ്പരം അൽപ്പം സഹായിച്ചാൽ, എല്ലാവർക്കും ജീവിതം എളുപ്പമാകും” എന്ന സന്ദേശവുമായാണ് അവനിഷ് ശരൺ ഈ വീഡിയോ പങ്കുവച്ചത്. നമ്മുടെ ഒരു ചെറിയ സഹായം മറ്റൊരാളുടെ ജീവിതത്തിൽ വലിയൊരു സന്തോഷത്തിന് കാരണമായേക്കാം.