Tuesday, December 17, 2024
LATEST NEWSPOSITIVE STORIES

രണ്ട് മക്കളേയും ചേര്‍ത്തുപിടിച്ച് ജോലി ചെയ്യുന്ന ഡെലിവെറി പാര്‍ട്ണര്‍

ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ കഷ്ടപ്പെടുന്നവരാണ് മിക്കവരും. കുട്ടികളുടെ വിദ്യാഭ്യാസം, ഭക്ഷണം, വാടക എന്നിവയ്ക്കെല്ലാം എല്ലാ മാസവും നല്ലൊരു തുക ചെലവാകും. ഇതെല്ലാം കണ്ടെത്താന്‍ രണ്ടു ജോലികള്‍ ചെയ്യുന്നവര്‍ വരേയുണ്ട്.

ഫുഡ് വ്‌ളോഗര്‍ സൗരഭ് പഞ്ച്‌വാനി അത്തരമൊരു കഠിനാധ്വാനത്തിന്‍റെ വീഡിയോ പങ്കുവച്ചു. ചുട്ടുപൊള്ളുന്ന വെയിലത്ത് ഒരു ഡെലിവറി പാര്‍ട്ണർ തന്‍റെ രണ്ട് കുട്ടികളോടൊപ്പം ഭക്ഷണം വിതരണം ചെയ്യുന്ന വീഡിയോയാണിത്.

‘ഇത് എനിക്ക് ഒരുപാട് പ്രചോദനം നല്‍കുന്നു. ഈ സൊമാറ്റൊ ഡെലിവറി പാര്‍ട്ണര്‍ ഒരു ദിവസം മുഴുവന്‍ ചുട്ടുപൊള്ളുന്ന വെയിലില്‍ ഈ രണ്ട് കുട്ടികളേയും ഒപ്പമിരുത്തിയാണ് ജോലി ചെയ്യുന്നത്. ഒരാള്‍ക്ക് ദൃഢനിശ്ചയമുണ്ടെങ്കില്‍ എന്തും ചെയ്യാന്‍ കഴിയുമെന്ന് നാം ഇതില്‍ നിന്ന് പഠിക്കണം.’ വീഡിയോക്കൊപ്പം സൗരഭ് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.