Saturday, February 22, 2025
HEALTHLATEST NEWS

രോ​ഗികളുടെ സുരക്ഷയ്ക്കൊരു ദിനം; ഇന്ന് ലോക രോഗി സുരക്ഷാ ദിനം

ഇന്ന് ലോക രോഗി സുരക്ഷാ ദിനം. ലോകാരോഗ്യ സംഘടനയുടെ (ഡബ്ല്യുഎച്ച്ഒ) ആഭിമുഖ്യത്തിൽ എല്ലാ വർഷവും സെപ്റ്റംബർ 17 ന് രോഗികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി ലോക രോഗി സുരക്ഷാ ദിനം ആചരിക്കുന്നു. ലോക രോഗി സുരക്ഷാ ദിനം ലോകമെമ്പാടും വൈവിധ്യമാർന്ന ബോധവൽക്കരണ പരിപാടികളോടെയാണ് ആചരിക്കുന്നത്.

2019 ലെ , 72-ാമത് ലോകാരോഗ്യ അസംബ്ലിയിലാണ് രോഗികളുടെ സുരക്ഷയ്ക്കായി ഒരു ദിനം ആചരിക്കാൻ തീരുമാനിച്ചത്. രോഗികൾ അഭിമുഖീകരിക്കുന്ന അപകടസാധ്യതകൾ ഒഴിവാക്കി അവർക്ക് സുരക്ഷ ഉറപ്പാക്കുക എന്നതാണ് ഈ ദിവസത്തിന്‍റെ ലക്ഷ്യം.

ചികിത്സയിലെ പിഴവുകളും സുരക്ഷിതമല്ലാത്ത സമ്പ്രദായങ്ങളും മൂലമുണ്ടാകുന്ന പ്രശ്നങ്ങൾ ഒഴിവാക്കുന്നതിനും രോഗികൾക്ക് മെഡിക്കൽ സുരക്ഷ ഉറപ്പാക്കുന്നതിനുമാണ് ഈ ദിനം ആചരിക്കുന്നത്. ഈ വർഷത്തെ ലോക രോഗി സുരക്ഷാ ആപ്തവാക്യം ‘മെഡിക്കേഷൻ സേഫ്റ്റി’ അഥവാ ‘സുരക്ഷിത ചികിത്സ’ എന്നതാണ്.