ഫേസ്ബുക്കിൽ ഒറ്റരാത്രി കൊണ്ട് ഫോളോവേഴ്സിൻ്റെ എണ്ണത്തിൽ ഗണ്യമായ കുറവ്
വാഷിങ്ടൺ: ഒരു പ്രഭാതത്തിൽ ഉണർന്നെഴുന്നേറ്റ് നോക്കുമ്പോൾ നമുക്കുണ്ടായിരുന്നത് നഷ്ടപ്പെട്ടാൽ എങ്ങനെയുണ്ടാകും. അതിനെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടോ? അത്തരത്തിലൊരു സംഭവമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. പക്ഷേ ഇവിടെ പലർക്കും നഷ്ടപ്പെട്ടത് ഫോളോവേഴ്സിനെയാണെന്ന് മാത്രം. ഫേസ്ബുക്കിൽ ആളുകളുടെ ഫോളോവേഴ്സ് കുറയുന്ന വിഷയം സോഷ്യൽ മീഡിയയിൽ ചർച്ചയാവുകയാണ്.
റിപ്പോർട്ടുകൾ പ്രകാരം, ആളുകളുടെ ഫോളോവേഴ്സിന്‍റെ എണ്ണം പകുതിയോ അതിൽ കുറവോ ആയിരിക്കുകയാണ്. സുക്കർബർഗിന്‍റെ ഫോളോവേഴ്സിലും വൻ കുറവ് സംഭവിച്ചു. എണ്ണം ഒറ്റരാത്രികൊണ്ട് 100 മില്യണിൽ നിന്ന് 9,993 ആയാണ് കുറഞ്ഞത്. ബഗ് കാരണമാണ് ഇത് സംഭവിച്ചതെന്ന് പലരും സംശയിക്കുന്നു.