Monday, December 30, 2024
LATEST NEWSTECHNOLOGY

‘ഹാൻഡില്‍സ്’ ഫീച്ചര്‍ അവതരിപ്പിച്ച് യൂട്യൂബ്; ക്രിയേറ്റര്‍മാര്‍ക്ക് പ്രത്യേകം ഐഡി

ട്വിറ്റർ പോലുള്ള സോഷ്യൽ മീഡിയ സേവനങ്ങളുടെ മാതൃകയിൽ പുതിയ ഫീച്ചർ അവതരിപ്പിച്ച് യൂട്യൂബ്. ഇതിനെ ഹാൻഡിൽസ് എന്നാണ് വിളിക്കുന്നത്. ഈ സംവിധാനത്തിലൂടെ, ഓരോ യൂട്യൂബ് ക്രിയേറ്റർക്കും പ്രത്യേകം ഐഡി സൃഷ്ടിക്കാൻ കഴിയും. ഇത് സാധാരണ യൂട്യൂബ് ലിങ്കിൽ നിന്ന് വ്യത്യസ്തമായിരിക്കും. ഈ ഐഡി ഉപയോഗിച്ച്, അക്കൗണ്ടുകൾ എളുപ്പത്തിൽ തിരയാനും കണ്ടെത്താനും കഴിയും.