മെയ്ഡൻ ഫാർമസ്യൂട്ടിക്കൽസിനെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നെന്ന് റിപ്പോർട്ട്
ന്യൂഡൽഹി: ഗാംബിയയിൽ 66 കുട്ടികളുടെ മരണത്തിന് കാരണമായ കഫ് സിറപ്പ് നിർമ്മിച്ച കമ്പനിയെ കരിമ്പട്ടികയിൽ പെടുത്തിയതായിരുന്നെന്ന് റിപ്പോർട്ട്. 2011ൽ തന്നെ ഈ കമ്പനിയെ കരിമ്പട്ടികയിൽ പെടുത്തിയിരുന്നു. കുട്ടികളുടെ മരണത്തിന് കാരണമായ ഹരിയാനയിലെ മെയ്ഡൻ ഫാർമസ്യൂട്ടിക്കൽസിനെ ബീഹാർ സർക്കാരാണ് കരിമ്പട്ടികയിൽ ഉൾപ്പെടുത്തിയത്.
ഗാംബിയയിൽ 66 കുട്ടികളാണ് കഫ് സിറപ്പ് കഴിച്ച് മരിച്ചത്. ഇതേതുടർന്ന് ലോകാരോഗ്യ സംഘടന കമ്പനിക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ടു. ഇതിന്‍റെ അടിസ്ഥാനത്തിൽ കമ്പനിയെ കേന്ദ്രീകരിച്ച് കേന്ദ്ര സർക്കാരും അന്വേഷണം നടത്തുന്നുണ്ട്. ഇതിന് പിന്നാലെയാണ് കമ്പനിക്കെതിരെ റിപ്പോർട്ടുകൾ പുറത്ത് വരുന്നത്.