Sunday, December 22, 2024
LATEST NEWSSPORTS

ഐഎസ്എല്ലിലെ രണ്ടാം ദിനത്തിൽ ബെംഗളൂരുവിനോട് പരാജയപ്പെട്ട് നോര്‍ത്ത് ഈസ്റ്റ്

ബെംഗളൂരു: ഇന്ത്യൻ സൂപ്പർ ലീഗിന്‍റെ (ഐഎസ്എൽ) ഒൻപതാം പതിപ്പിന്‍റെ രണ്ടാം ദിനം നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്സിയെ തോൽപ്പിച്ച് ബെംഗളൂരു എഫ്സി. നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്സിയെ ഏകപക്ഷീയമായ ഒരു ഗോളിനാണ് ബെംഗളൂരു എഫ്സി തോൽപ്പിച്ചത്.

ബെംഗളൂരുവിലെ ശ്രീ കണ്ഠീരവ സ്റ്റേഡിയത്തിൽ തുടക്കത്തിൽ അൽപ്പം ബുദ്ധിമുട്ടിയ നോര്‍ത്ത്ഈസ്റ്റ് പിന്നീട് കളംപിടിച്ച് നിരവധി മികച്ച അവസരങ്ങള്‍ സൃഷ്ടിച്ച ശേഷമാണ് കീഴടങ്ങിയത്. ഇഞ്ചുറി ടൈമിൽ ജോൺ ഗസ്റ്റാൻഗ നേടിയ ഗോൾ റഫറി ഓഫ്സൈഡ് ആണെന്ന് വിധിച്ച് പിൻവലിച്ചതും പാർത്ഥിബ് ഗൊഗോയിയുടെ ഷോട്ട് ബാറിൽ ഇടിച്ച് മടങ്ങിയതുമാണ് നോർത്ത് ഈസ്റ്റിന് തിരിച്ചടിയായത്.