Sunday, December 22, 2024
GULFLATEST NEWS

‘മിയ’; നവീകരിച്ച മ്യൂസിയം ഓഫ് ഇസ്ലാമിക് ആര്‍ട്ട് തുറന്നു

ദോഹ: നവീകരിച്ച മ്യൂസിയം ഓഫ് ഇസ്ലാമിക് ആർട്ട് (എംഐഎ) പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തു. ഇസ്ലാമിക കല, ചരിത്രം, സംസ്കാരം എന്നിവ പ്രദർശിപ്പിക്കുന്ന 18 ആധുനിക ഗാലറികളാണ് നവീകരിച്ച മ്യൂസിയത്തിലുള്ളത്.

ലോകകപ്പിനായി ഖത്തറിലെത്തുന്ന ഫുട്ബോൾ ആരാധകർക്ക് ഇസ്ലാമിക കാലഘട്ടത്തിൽ വിവിധ രാജ്യങ്ങളിൽ ഉപയോഗിച്ചിരുന്ന ഖുർആന്‍റെ കൈയെഴുത്തുപ്രതികൾ, പാത്രങ്ങൾ, ആയുധങ്ങൾ, വസ്ത്രങ്ങൾ, പരവതാനികൾ, ആഭരണങ്ങൾ എന്നിവ നേരിൽ കാണാം.

ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ബിൻ ജാസിം അൽതാനി, യുവജന-കായിക മന്ത്രി സലാഹ് ബിൻ ഗനിം അൽ അലി, സാംസ്കാരിക മന്ത്രി ഷെയ്ഖ് അബ്ദുൽറഹ്മാൻ ബിൻ ഹമദ് ബിൻ ജാസിം ബിൻ ഹമദ് അൽതാനി, ഖത്തർ മ്യൂസിയം പ്രസിഡന്‍റ് ശൈഖ അൽ മയാസ ബിന്ത് ഹമദ് ബിൻ ഖലീഫ അൽതാനി എന്നിവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.