Thursday, January 15, 2026
LATEST NEWSPOSITIVE STORIES

500 രൂപയുടെ സൈക്കിളിൽ 7000 കിലോമീറ്റർ യാത്ര ; ഇന്ത്യയെ അറിഞ്ഞ് രാഹുൽ

തിരുവാങ്കുളം: മാമലയിൽ നിന്ന് ആരംഭിച്ച സൈക്കിൾ യാത്ര 7,000 കിലോമീറ്റർ സഞ്ചരിച്ച് അവസാനിപ്പിച്ചത് വാഹനം എത്തുന്ന ലോകത്തിലെ ഏറ്റവും ഉയരം കൂടിയ സ്ഥലമായ ലഡാക്കിലെ ഉംലിംഗ് ലാ പാസിലാണ്. 500 രൂപയ്ക്ക് വാങ്ങിയ പഴയ ഹെർക്കുലീസ് സൈക്കിളിലാണ് മാമല സ്വദേശിയായ രാഹുൽ രാജ് ഇന്ത്യയെ അടുത്തറിയുക എന്ന സ്വപ്നം സാക്ഷാത്കരിച്ചത്.

പഴയ സൈക്കിൾ, പണത്തിന്‍റെ അഭാവം, അപരിചിതമായ വഴികൾ അങ്ങനെ രാഹുലിന്റെ മുന്നിൽ പ്രതിസന്ധികൾ ഏറെയായിരുന്നു. എന്നാൽ ഇതെല്ലാം മറികടന്ന് ഏപ്രിൽ 20ന് ആരംഭിച്ച യാത്ര സെപ്റ്റംബർ 10ന് പൂർത്തിയാക്കി രാഹുൽ മടങ്ങി.

മാമല കുഞ്ഞുമോളത്ത് രാജന്‍റെയും ജാൻസിയുടെയും മകനാണ് രാഹുൽ. സൈക്കിളിന്‍റെ തുരുമ്പിച്ച ഭാഗം മാറ്റി പുതുക്കി വെൽഡ് ചെയ്ത് കൊടുത്ത സൈക്കിൾ വർക്ക് ഷോപ്പുകാരനും, നല്ല സീറ്റ് വച്ചു കൊടുത്ത മറ്റൊരു സൈക്കിൾ ഷോപ്പുകാരനും മുതൽ ഒട്ടേറെപ്പേരുടെ സഹായം കൊണ്ടാണ് രാഹുലിന് യാത്ര പൂർത്തിയാക്കാനായത്.