Tuesday, December 17, 2024
LATEST NEWSTECHNOLOGY

ഫോൺ പേയുടെ ആസ്ഥാനം ഇനി ഇന്ത്യ; നടപടിക്രമങ്ങൾ പൂർത്തിയാക്കി

ന്യൂഡല്‍ഹി: പ്രമുഖ ഡിജിറ്റൽ പേയ്മെന്‍റ് സ്ഥാപനമായ ഫോൺ പേ അതിന്‍റെ ആസ്ഥാനം സിംഗപ്പൂരിൽ നിന്ന് ഇന്ത്യയിലേക്ക് മാറ്റുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കി. സിംഗപ്പൂരിൽ നിന്ന് ഇന്ത്യയിലേക്കുള്ള ഫോൺ പേയുടെ വരവ് ഇനീഷ്യൽ പബ്ലിക്ക് ഓഫറിംഗ് (ഐപിഒ) നടത്താൻ പദ്ധതിയിടുന്നുവെന്ന റിപ്പോർട്ടുകൾക്കിടെയാണ്.

സിംഗപ്പൂരിൽ നിന്ന് ഇന്ത്യയിലേക്കുള്ള മാറ്റം മൂന്ന് ഘട്ടങ്ങളിലായാണ് ഫോൺ പേ പൂർത്തിയാക്കിയത്. കഴിഞ്ഞ വർഷം, സിംഗപ്പൂരിലെ എല്ലാ സബ്സിഡിയറികളേയും ഫോൺ പേ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ കീഴിൽ കൊണ്ടുവന്നു. ഇൻഷുറൻസ് ബ്രോക്കിംഗ്, വെൽത്ത് ബ്രോക്കിംഗ് സേവനങ്ങൾ ഇതിൽ ഉൾപ്പെടുന്നു.

രണ്ടാമതായി, ഫോൺ പേ ജീവനക്കാർക്കായി ഒരു പുതിയ സ്റ്റോക്ക് ഉടമസ്ഥാവകാശ പദ്ധതി അവതരിപ്പിച്ചു. ഇതിലൂടെ, ജീവനക്കാരുടെ നിലവിലുള്ള സ്റ്റോക്ക് ഉടമസ്ഥത പ്ലാനുമായി പുതിയതിനെ സംയോജിപ്പിച്ചു. മൂന്നാമതായി, ഓട്ടോമാറ്റിക് ഓവർസീസ് ഡയറക്ട് ഇൻവെസ്റ്റ്‌മെന്റ് റൂൾസ് പ്രകാരം ഫോൺ പേ അടുത്തിടെ ഏറ്റെടുത്ത ഇന്ഡസ് ഒഎസ് ആപ്പ് സ്റ്റോറിന്‍റെ ഉടമസ്ഥാവകാശം സിംഗപ്പൂരിൽ നിന്ന് ഇന്ത്യയിലേക്ക് മാറ്റി.