Tuesday, December 3, 2024
GULFLATEST NEWS

എയർ ഇന്ത്യയിൽ 300 ദിർഹത്തിന് കോഴിക്കോട്ടേക്ക് പറക്കാം

ദുബായ്/ഷാർജ: ദുബായ്, ഷാർജ എന്നിവിടങ്ങളിൽ നിന്ന് കോഴിക്കോട്ടേക്ക് കുറഞ്ഞ വിമാന നിരക്കും സൗജന്യ ബാഗേജ് അലവൻസും പ്രഖ്യാപിച്ച് എയർ ഇന്ത്യ. വൺവേയ്ക്ക് 300 ദിർഹമാണ് ടിക്കറ്റ് നിരക്ക്. 35 കിലോ ലഗേജും അനുവദിക്കും.

ഒക്ടോബർ 15 വരെ ടിക്കറ്റ് വാങ്ങുന്നവർക്ക് ഈ ആനുകൂല്യം ലഭിക്കും. ഈ ടിക്കറ്റ് ഉപയോഗിച്ച് ഡിസംബർ 7 വരെ യാത്ര ചെയ്യാമെന്ന് എയർലൈൻ അറിയിച്ചു.