Thursday, January 23, 2025
LATEST NEWSSPORTS

ലോകകപ്പിന് മുമ്പ് ബുമ്രക്ക് വീണ്ടും പരിക്ക്

തിരുവനന്തപുരം: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടി20 പരമ്പരയിലെ ആദ്യ ടി20യിൽ നിർണായക ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമയാണ്, ജസ്പ്രീത് ബുംറ പരിക്ക് കാരണം കളിക്കില്ലെന്ന് വ്യക്തമാക്കിയത്.

പരിശീലനത്തിനിടെ നട്ടെല്ലിന് പരിക്കേറ്റ ബുംറയ്ക്ക് ഇന്നത്തെ മത്സരത്തിനായി വിശ്രമം അനുവദിച്ചതായി ബിസിസിഐ ട്വീറ്റ് ചെയ്തു. ബി.സി.സി.ഐ മെഡിക്കൽ ടീം ബുംറയെ പരിശോധിക്കുന്നുണ്ട്, അദ്ദേഹം ആദ്യ മത്സരത്തിൽ കളിക്കില്ല.

ജൂലൈയിൽ ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയ്ക്കിടെ നട്ടെല്ലിന് പരിക്കേറ്റ ബുംറ രണ്ട് മാസമായി കളിക്കളത്തിൽ നിന്ന് വിട്ടുനിൽക്കുകയാണ്. ഓസ്ട്രേലിയക്കെതിരായ രണ്ടാം ടി20 മത്സരത്തിനുള്ള ഇന്ത്യൻ ടീമിൽ ബുംറ തിരിച്ചെത്തി. എട്ടോവര്‍ വീതമാക്കി കുറച്ചിരുന്ന ആ മത്സരത്തില്‍ ഓസീസ് ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ചിന്‍റെ വിക്കറ്റെടുത്തെങ്കിലും രണ്ടോവറില്‍ ബുമ്ര 20ലേറെ റണ്‍സ് വഴങ്ങി. മൂന്നാം മത്സരത്തിലാകട്ടെ ബുമ്ര നാലോവറില്‍ 50 റണ്‍സിലേറെ വഴങ്ങുകയും ചെയ്തു.