Thursday, December 19, 2024
LATEST NEWSTECHNOLOGY

പുത്തൻ കാരവാൻ വാങ്ങി മോഹൻലാൽ

സിനിമാ താരങ്ങൾക്ക് വാഹനങ്ങളോട് വലിയ ഇഷ്ടമാണ്. ഇവരുടെ പുതിയ വാഹനങ്ങളുടെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ തരം​ഗമാകാറുണ്ട്. മോഹൻലാലിന്‍റെ പുതിയ വാഹനം സോഷ്യൽ മീഡിയയുടെ ശ്രദ്ധ കവരുകയാണ്. മോഹൻലാൽ പുതിയ കാരവൻ സ്വന്തമാക്കിയിരിക്കുകയാണ്. 

മോഹന്‍ലാലിന്റെ ഇഷ്ട നമ്പറായ 2255 ഈ വാഹനത്തിനും സ്വന്തമാക്കിയിട്ടുണ്ട്. തവിട്ട് നിറത്തിലുള്ള കാരവൻ വാഹന പ്രേമികളുടെ ഹൃദയം കീഴടക്കുകയാണ്. ഓജസ് ഓട്ടോമൊബൈല്‍സാണ് ഭാരത് ബെന്‍സിന്റെ 1017 ബസിനെ ആഡംബര കാരവാനായി രൂപപ്പെടുത്തിയിരിക്കുന്നത്.