‘വണ്‍ വെബി’ന്റെ 36 ഉപഗ്രഹങ്ങൾ അടുത്ത മാസം ഭ്രമണപഥത്തിലേക്ക്
ചെന്നൈ: ബ്രിട്ടീഷ് ഇന്‍റർനെറ്റ് സേവന ദാതാക്കളായ വൺവെബിന്‍റെ 36 ഉപഗ്രഹങ്ങൾ ഐഎസ്ആർഒയുടെ ജിഎസ്എൽവി എംകെ-3 റോക്കറ്റ് അടുത്ത മാസം ഭ്രമണപഥത്തിലെത്തിക്കും. റോക്കറ്റ് ഉപയോഗിച്ച് ഐഎസ്ആർഒ നടത്തുന്ന ആദ്യ വാണിജ്യ വിക്ഷേപണമായിരിക്കും ഇത്.
ജിയോസ്റ്റേഷണറി ഭ്രമണപഥത്തിൽ 648 ഉപഗ്രഹങ്ങളുടെ ശൃംഖല വിന്യസിച്ച് ഇന്‍റർനെറ്റ് സേവനങ്ങൾ നൽകുന്നതിനുള്ള ബൃഹത്തായ പദ്ധതിക്കാണ് വൺ വെബ്ബ് ഐഎസ്ആർഒയുടെ സഹായം തേടിയിരിക്കുന്നത്. 36 ഉപഗ്രഹങ്ങൾ കൂടി വിക്ഷേപിക്കുന്നതോടെ പദ്ധതിയുടെ 70 ശതമാനവും പൂർത്തിയാകും. യുഎസിലെ ഫ്ലോറിഡയിൽ നിന്ന് പ്രത്യേക കാർഗോ വിമാനത്തിലാണ് വിക്ഷേപിക്കുന്ന ഉപഗ്രഹങ്ങൾ ചെന്നൈയിലെത്തിച്ചത്. വിക്ഷേപണ തീയതി നിശ്ചയിച്ചിട്ടില്ല.
വാണിജ്യാടിസ്ഥാനത്തിൽ ഉപഗ്രഹങ്ങൾ വിക്ഷേപിക്കാൻ പിഎസ്എൽവി റോക്കറ്റുകളാണ് ഇതുവരെ ഐ.എസ്.ആര്‍.ഒ. ഉപയോഗിച്ചിരുന്നത്