ഉഗാണ്ടയിൽ എബോള വൈറസ് ബാധ സ്ഥിരീകരിച്ചു
ഉഗാണ്ട: ഉഗാണ്ടയിൽ എബോള വൈറസ് ബാധ സ്ഥിരീകരിച്ചതായി രാജ്യത്തെ ആരോഗ്യ മന്ത്രാലയവും ലോകാരോഗ്യ സംഘടനയും (ഡബ്ല്യുഎച്ച്ഒ) അറിയിച്ചു.
മധ്യ മുബെൻഡ ജില്ലയിൽ എബോള കേസ് സ്ഥിരീകരിച്ചതായും 24 കാരനായ ഒരാൾ രോഗലക്ഷണങ്ങൾ കാണിക്കുകയും പിന്നീട് മരിക്കുകയും ചെയ്തതായി മന്ത്രാലയം ട്വിറ്ററിൽ കുറിച്ചു. ഉഗാണ്ടൻ ആരോഗ്യ അധികൃതർ ഈ മാസം ജില്ലയിൽ നടന്ന സംശയാസ്പദമായ ആറ് മരണങ്ങളെക്കുറിച്ച് അന്വേഷിച്ചതിന് ശേഷം, കേസ് താരതമ്യേന അപൂർവമായ സുഡാൻ വകഭേദമാണെന്ന് അറിയിച്ചു. നിലവിൽ സംശയാസ്പദമായ എട്ട് കേസുകൾ ആരോഗ്യ കേന്ദ്രത്തിൽ പരിചരണത്തിലാണ്.