Tuesday, December 17, 2024
GULFLATEST NEWS

പൊതുവാഹനഡ്രൈവർമാർക്കും സ്കൂള്‍ യാത്രസഹായികള്‍ക്കുമായി ഡിജിറ്റൽ പെർമിറ്റുകൾ നല്‍കും

യു.എ.ഇ: ബസ്, ടാക്സി, ലിമോസിൻ ഡ്രൈവർമാർക്കും സ്കൂൾ യാത്രാ സഹായികള്‍ക്കും ഡിജിറ്റലായി അനുമതി നൽകുമെന്ന് ദുബായ് ആർടിഎ അറിയിച്ചു. ആർ.ടി.എയുടെ വെബ്സൈറ്റ് വഴിയും ആർ.ടി.എ ദുബായ് ഡ്രൈവ് ആപ്പ് വഴിയും അനുമതി ലഭിക്കും.

ടാക്സി, ലിമോസിന്‍ തുടങ്ങിയവ ഉപയോഗിക്കുന്ന യാത്രാ ഗതാഗത ഡ്രൈവർമാർക്കും, സ്കൂള്‍ യാത്രാ സഹായികള്‍ക്കും ഡിജിറ്റല്‍ കാർഡ് പരിചിതമാകുന്നതിനായി വർക്ക് ഷോപ്പുകള്‍ നടത്തി. ആർടിഎ ദുബായ് ഡ്രൈവ് ആപ്ലിക്കേഷൻ സ്മാർട്ട്ഫോണുകളിൽ ലഭ്യമാക്കുന്നതിനും വെർച്വൽ കാർഡ് ലഭ്യമാക്കുന്നതിനും മാനുവൽ പുറത്തിറക്കിയിട്ടുണ്ട്.

സേവനങ്ങൾ ഡിജിറ്റലൈസ് ചെയ്യുക എന്ന ദുബായിയുടെ പ്രഖ്യാപിത ലക്ഷ്യവുമായാണ് ആർടിഎ മുന്നോട്ട് പോകുന്നത്. ഉപഭോക്താക്കൾക്ക് സൗകര്യപ്രദമായ രീതിയിൽ സേവനം നൽകുക എന്നതാണ് ആർടിഎയുടെ മുൻഗണനയെന്ന് പൊതുഗതാഗത ഏജൻസി ഡ്രൈവേഴ്സ് അഫയേഴ്സ് ഡയറക്ടർ സയീദ് അൽ റംസി പറഞ്ഞു.