Thursday, November 21, 2024
LATEST NEWS

ലോകം സാമ്പത്തിക മാന്ദ്യത്തിന്റെ പടി വാതിൽക്കൽ; മുന്നറിയിപ്പുമായി ലോകബാങ്ക്

വാഷിങ്ടൺ: ആഗോള സമ്പദ് വ്യവസ്ഥ അടുത്ത വർഷം മാന്ദ്യത്തെ അഭിമുഖീകരിക്കുമെന്ന് ലോകബാങ്കിന്റെ മുന്നറിയിപ്പ്. പണപ്പെരുപ്പം തടയുന്നതിന് കടുത്ത നിയന്ത്രണങ്ങളുമായി മുന്നോട്ട് പോകുന്ന സെൻട്രൽ ബാങ്കുകളുടെ സമീപനം ലോകത്തെ സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളിവിടുമെന്ന് ലോകബാങ്ക് കണക്ക് കൂട്ടുന്നു.

വിവിധ സെൻട്രൽ ബാങ്കുകൾ അടുത്ത വർഷത്തോടെ പലിശ നിരക്ക് 4 ശതമാനം ഉയർത്തുമെന്നാണ് നിക്ഷേപകർ പ്രതീക്ഷിക്കുന്നത്. പണപ്പെരുപ്പം 5 ശതമാനത്തിൽ നിലനിർത്താനാണ് ഇത്. പണപ്പെരുപ്പം നിലനിർത്താൻ വിവിധ സെൻട്രൽ ബാങ്കുകൾ പലിശ നിരക്ക് 6 ശതമാനം വരെ ഉയർത്തും.

കടുത്ത നിയന്ത്രണങ്ങൾ മൂലം ആഗോള സമ്പദ് വ്യവസ്ഥയുടെ ജിഡിപി വളർച്ചാ നിരക്ക് 0.5 ശതമാനം കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആളോഹരി വരുമാനത്തിൽ 0.4 ശതമാനം കുറവുണ്ടാകും. ഈ സാഹര്യത്തിലേക്ക് ലോക സമ്പദ്‍വ്യവസ്ഥ കടന്നതോടെ ആഗോള സാമ്പത്തിക മാന്ദ്യം ലോകത്തുണ്ടായെന്ന് സാ​ങ്കേതികമായി പറയാമെന്നാണ് ലോകബാങ്ക് വ്യക്തമാക്കുന്നത്.