Thursday, November 21, 2024
GULFLATEST NEWS

യുഎഇ 3 മാസത്തെ ഉച്ചവിശ്രമ നിയമം പിൻവലിച്ചു

അബുദാബി: ചുട്ടുപൊള്ളുന്ന ചൂടിൽ നിന്ന് പുറംജോലി ചെയ്യുന്ന തൊഴിലാളികളെ സംരക്ഷിക്കാൻ യു.എ.ഇ പ്രഖ്യാപിച്ച 3 മാസത്തെ ഉച്ച വിശ്രമ നിയമം പിൻവലിച്ചു. ജൂൺ 15ന് ആരംഭിച്ച മധ്യാഹ്ന ബ്രേക്ക് ഇന്നലെ അവസാനിച്ചു. ഉച്ചയ്ക്ക് 12.30 മുതൽ 3 വരെയായിരുന്നു ഇടവേള.

ഇന്ന് മുതൽ, ജോലി സാധാരണ സമയത്തേക്ക് മാറും. 18 വർഷമായി തുടരുന്ന ഉച്ചവിശ്രമം തൊഴിലാളികൾക്ക് ഏറെ ഗുണം ചെയ്തതായും മാനവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം വിലയിരുത്തി. കമ്പനികൾ നിയമം പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ മന്ത്രാലയം ഉദ്യോഗസ്ഥർ 55,192 പരിശോധനകളും നടത്തി. നിയമം ലംഘിക്കുന്ന സ്ഥാപനങ്ങൾക്ക് ഒരാൾക്ക് 5000 ദിർഹം വീതം 50,000 ദിർഹമായിരുന്നു പരമാവധി പിഴ.