എതീറിയം ‘മെർജ്’ പൂർത്തിയാകാൻ മണിക്കൂറുകൾ മാത്രം; ആകാംക്ഷയോടെ ഉറ്റുനോക്കി ലോകം
എതീറിയത്തിന്റെ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന, ‘ദ മെർജ്’ എന്ന് വിളിക്കപ്പെടുന്ന സോഫ്‌റ്റ്‌വെയർ അപ്‌ഗ്രേഡ് പൂർത്തിയാകാൻ ഏതാനും മണിക്കൂറുകൾ മാത്രം. ക്രിപ്‌റ്റോ കമ്മ്യൂണിറ്റിയിൽ ഉയർന്നുവരുന്ന ഏറ്റവും വലിയ ഭയം ഇത് പരാജയപ്പെട്ടാലോ എന്നതാണ്.
എതീറിയം അതിന്റെ മെക്കാനിസത്തെ നിലവിലുള്ള പ്രൂഫ്-ഓഫ്-വർക്കിൽ നിന്ന് (POW) പ്രൂഫ്-ഓഫ്-സ്റ്റേക്ക് (POS) ആയി മാറ്റാനാണ് തീരുമാനിച്ചിരിക്കുന്നത്.
എതീറിയം ലയനം പരാജയപ്പെട്ടേക്കാമെന്ന് വിശകലന വിദഗ്ധർ വിശ്വസിക്കുന്നു. എന്നാൽ ഇത് സംഭവിക്കാനുള്ള സാധ്യത വളരെ കുറവാണ്. എന്നാലും ലയനം 100 ശതമാനം വിജയമാകുമെന്നും പറയാനാവില്ല.
എതീറിയത്തിന്റെ ഊർജ്ജ ഉപഭോഗം 99 ശതമാനത്തിലധികം കുറയുമെന്നതിനാൽ അപ്ഗ്രേഡ് നിർണായകമാണ്. പി ഒ എസ് മെക്കാനിസത്തിലേക്കുള്ള നവീകരണത്തിന്റെയും മാറ്റത്തിന്റെയും അവസാന ഘട്ടം സെപ്തംബർ 6നാണ് മെയിൻനെറ്റിൽ ആരംഭിച്ചത്.