കാരംസ് വേള്‍സ് ചാംപ്യന്‍ഷിപ്പ് ഒക്‌ടോബര്‍ മൂന്ന് മുതല്‍
എട്ടാമത് കാരംസ് ലോക ചാമ്പ്യൻഷിപ്പ് ഒക്ടോബർ 3 മുതൽ 7 വരെ മലേഷ്യയിലെ ലാങ്ക്വായില്‍ നടക്കും. ഇന്‍റർനാഷണൽ കാരംസ് ഫെഡറേഷനിൽ അംഗങ്ങളായ 20 ടീമുകളാണ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നത്. നാലു വർഷത്തിലൊരിക്കലാണ് കാരംസ് ലോക ചാമ്പ്യൻഷിപ്പ് നടക്കുന്നത്.
ജർമ്മനി, ഫ്രാൻസ്, സ്വിറ്റ്സർലൻഡ്, പോളണ്ട്, ഇറ്റലി, ചെക്ക് റിപ്പബ്ലിക്, ബ്രിട്ടൻ, സെർബിയ, സ്ലോവാനിയ, യുഎസ്എ, കാനഡ, ദക്ഷിണ കൊറിയ, ജപ്പാൻ, ഇന്ത്യ, ശ്രീലങ്ക, മാലിദ്വീപ്, ബംഗ്ലാദേശ്, പാകിസ്ഥാൻ, മലേഷ്യ, യുഎഇ എന്നിവിടങ്ങളിൽ നിന്നുള്ള ടീമുകൾ ചാമ്പ്യൻഷിപ്പിന്‍റെ ഭാഗമാകും.
ഒക്ടോബർ ഒന്നിന് കൊച്ചിയിൽ നിന്ന് പരിശീലനത്തിനായി ഇന്ത്യൻ ടീം മലേഷ്യയിലേക്ക് തിരിക്കും. ഇതിന് മുന്നോടിയായി അഖിലേന്ത്യാ കാരംസ് ഫെഡറേഷൻ സെപ്റ്റംബർ 24 മുതൽ 30 വരെ കൊച്ചിയിൽ ടീമിന്‍റെ തയ്യാറെടുപ്പുകൾക്കായി പരിശീലന ക്യാമ്പ് സംഘടിപ്പിക്കും.