Tuesday, December 17, 2024
LATEST NEWSSPORTS

ശ്രീലങ്കയ്ക്കും പാകിസ്താനും ആശ്വാസമേകി ഏഷ്യാ കപ്പ് സമ്മാനത്തുക

ദുബായ്: ഏഷ്യാ കപ്പ് കിരീടം നേടിയ ശ്രീലങ്ക ഇപ്പോൾ കായിക പ്രേമികളുടെ സംസാരവിഷയമാണ്. ഇന്ത്യയെയും പാകിസ്താനെയും പോലുള്ള വൻ ശക്തികളെ പരാജയപ്പെടുത്തി ശ്രീലങ്ക ഒരു യുവനിരയെ അണിനിരത്തി ഏഷ്യാ കപ്പ് നേടി.
സാമ്പത്തിക പ്രതിസന്ധിയിലായ ശ്രീലങ്കക്കാർക്ക് വലിയ ആശ്വാസമാണ് ക്രിക്കറ്റ് ടീം നൽകുന്നത്. ഒപ്പം കടക്കെണിയിലായ ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡിന് സഹായം നൽകുകയും ചെയ്തു. ഏഷ്യാ കപ്പ് ജേതാക്കൾക്ക് 1.59 കോടി രൂപയാണ് സമ്മാനത്തുകയായി ലഭിച്ചത്. ഈ തുക ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡിന് വലിയ ആശ്വാസമായി.

ഏഷ്യാ കപ്പ് ക്രിക്കറ്റിലൂടെ സമ്പാദിച്ച പണത്തിലൂടെ ഒരു പരിധി വരെ കടബാധ്യതയിൽ നിന്ന് മുക്തി നേടാൻ ശ്രീലങ്കൻ ക്രിക്കറ്റിന് കഴിയും. ഫൈനലിൽ തോറ്റാലും പാകിസ്താന് ഏകദേശം 80 ലക്ഷത്തോളം രൂപ ലഭിക്കും. പ്രളയത്തിൽ തകർന്ന പാകിസ്ഥാന്‍റെ സമ്പദ്‌വ്യവസ്ഥയ്ക്ക് ഒരു ചെറിയ സഹായമായാണ് ഈ തുക വന്നിരിക്കുന്നത്.