Tuesday, December 17, 2024
LATEST NEWSSPORTS

ഏഷ്യാ കപ്പ് ; പാകിസ്ഥാന്റെ തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഷദാബ് ഖാന്‍

ദുബായ്: ഏഷ്യാ കപ്പ് ഫൈനലിൽ ശ്രീലങ്കയോട് തോറ്റതിന്‍റെ ഉത്തരവാദിത്തം താൻ ഏറ്റെടുക്കുന്നുവെന്ന് പാക് ഓൾറൗണ്ടർ ഷദാബ് ഖാൻ. മത്സരത്തിൽ പാകിസ്ഥാൻ 23 റൺസിനാണ് തോറ്റത്.

ശ്രീലങ്കയുടെ ഇന്നിംഗ്സിനിടെ രണ്ട് നിർണായക ക്യാച്ചുകളാണ് ഷദാബിന് നഷ്ടമായത്. അതിലൊന്ന് ഡെത്ത് ഓവറുകളിൽ ഒരു സിക്സറിൽ കലാശിക്കുകയും ചെയ്തു.

ശ്രീലങ്കയുടെ ടോപ് സ്കോറർ ഭാനുക രജപക്സെ നൽകിയ രണ്ട് ക്യാച്ചുകളാണ് ഷദാബിന് നഷ്ടമായത്. ലോംഗ് ഓണിൽ ഫീൽഡ് ചെയ്യുന്നതിനിടെ വന്ന ക്യാച്ച് എടുക്കാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല. പത്തൊമ്പതാം ഓവറിൽ ആസിഫ് അലിയുമായി കൂട്ടിയിടിച്ച ഷദാബിന് ബൗണ്ടറി ലൈനിന് സമീപം മറ്റൊരു ക്യാച്ചും നഷ്ടമായി. രജപക്‌സെ ഉയര്‍ത്തിയടിച്ച പന്ത് പിടിക്കാന്‍ ഡീപ് മിഡ്‌വിക്കറ്റില്‍ നിന്ന് ഷദാബും ആസിഫ് അലി ലോങ് ഓണില്‍ നിന്നും ഓടിയെത്തി. ഇരുവരും കൂട്ടിയിടിച്ച് ക്യാച്ച് നഷ്ടമായി എന്നത് മാത്രമല്ല ഇത് സിക്‌സറില്‍ കലാശിക്കുകയും ചെയ്തു.