Friday, January 16, 2026
LATEST NEWSTECHNOLOGY

കാറുകളിലേതിന് സമാനമായ സുരക്ഷ; വമ്പന്‍ സിഎൻജി ട്രക്കുമായി ടാറ്റ

ഇന്ത്യയിലെ പ്രമുഖ വാണിജ്യ വാഹന നിർമാതാക്കളായ ടാറ്റ മോട്ടോഴ്സ് മീഡിയം-ഹെവി കൊമേഴ്സ്യൽ വെഹിക്കിൾ വിഭാഗത്തിൽ രാജ്യത്തെ ആദ്യത്തെ സിഎൻജി ട്രക്ക് അവതരിപ്പിച്ചു. 28, 19 ടണ്‍ ശ്രേണിയിലാണ് പുതിയ രണ്ട് സി.എന്‍.ജി ട്രക്കുകള്‍ ടാറ്റ അവതരിപ്പിച്ചത്.

ഇതോടൊപ്പം, ഇന്‍റർമീഡിയറ്റ് ലൈറ്റ് കൊമേഴ്സ്യൽ വെഹിക്കിൾ ശ്രേണിയിലെ മൂന്ന് സിഎൻജി മോഡലുകൾ ഉൾപ്പെടെ ടാറ്റ ലൈനപ്പിലെ 14 ട്രക്കുകളും ടിപ്പറുകളും കമ്പനി അപ്ഗ്രേഡ് ചെയ്യുകയും മുംബൈയിൽ നടന്ന ചടങ്ങിൽ അവ അവതരിപ്പിക്കുകയും ചെയ്തു.

സുരക്ഷയ്ക്ക് കൂടുതൽ മുൻഗണന നൽകി ടാറ്റ മോട്ടോഴ്സ് ട്രക്കുകളിൽ അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റം (എഡിഎഎസ്) ഉൾപ്പെടുത്തിയിട്ടുണ്ട്.