Sunday, November 24, 2024
GULFLATEST NEWS

ദുബായ് മുനിസിപ്പാലിറ്റിയുടെ ‘മൈ ഫുഡ്’ സംരംഭത്തിന് പുരസ്കാര നേട്ടം

യുഎഇ: ദുബായ് മുനിസിപ്പാലിറ്റിയുടെ മൈ ഫുഡ് സംരംഭത്തിന് ഗ്ലോബൽ എക്‌സലൻസ് അവാർഡ് ലഭിച്ചു. മികച്ച പുതിയ ഉൽപ്പന്ന സേവന വിഭാഗത്തിലാണ് മൈഫുഡ് പുരസ്കാരം നേടിയത്. മുനിസിപ്പാലിറ്റിയുടെ പ്രവർത്തനങ്ങളിലും ഭക്ഷ്യ സുരക്ഷയുമായി ബന്ധപ്പെട്ട സേവനങ്ങളിലും ഡിജിറ്റൽ പരിവർത്തനം പ്രോത്സാഹിപ്പിക്കുന്നതിനുള്ള ശ്രമങ്ങളെ തുടർന്നാണ് മൈഫുഡ് ആരംഭിച്ചത്.

ഞങ്ങളുടെ ഉപഭോക്താക്കൾക്ക് സാധ്യമായ ഏറ്റവും മികച്ച സേവനം നൽകുന്നതിന് സാങ്കേതികവിദ്യകൾ ഉപയോഗിക്കാൻ മൈഫുഡ് ലക്ഷ്യമിടുന്നു. സമയം, പരിശ്രമം, സുരക്ഷ, സേവന വിതരണത്തിന്‍റെ ചെലവ്, പേപ്പർ ഉപയോഗം എന്നിവ മൈഫുഡ് പരിമിതപ്പെടുത്തുന്നു എന്നതും ഒരു നേട്ടമാണ്.

ദുബായ് മുനിസിപ്പാലിറ്റിയുടെ മൊബൈൽ ആപ്ലിക്കേഷനിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഭക്ഷ്യ സ്ഥാപനങ്ങൾ വിലയിരുത്താനും സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാൻ ഭക്ഷ്യ സ്ഥാപനങ്ങളെ പ്രോത്സാഹിപ്പിക്കാനും ഈ സംരംഭം സമൂഹത്തെ പ്രാപ്തമാക്കുന്നു.