Tuesday, December 17, 2024
LATEST NEWSSPORTS

ഇന്ത്യക്ക് ഇന്ന് 3 റെക്കോർഡുകൾ; മികവ് കാട്ടി കോഹ്‌ലിയും ഭുവനേശ്വറും

ദുബായ്: അഫ്ഗാനിസ്ഥാനെതിരായ ഏഷ്യ കപ്പ് മത്സരത്തിൽ 2 ഇന്ത്യൻ താരങ്ങൾക്ക് റെക്കോർഡ് നേട്ടങ്ങൾ. ടി-20 യിൽ ഏറ്റവും ഉയർന്ന റൺസ് നേടുന്ന ഇന്ത്യൻ താരമെന്ന റെക്കോർഡാണ് കോഹ്‌ലി സ്വന്തമാക്കിയത്. കോഹ്ലി 60 പന്തുകളിൽ നിന്ന് 122 റൺസുമായി പുറത്താകാതെ നിന്നു.

അതെ സമയം ഭുവനേശ്വർ കുമാർ ഇന്ത്യയ്ക്ക് വേണ്ടി രണ്ട് അന്താരാഷ്ട്ര ടി-20 മത്സരങ്ങളിൽ 5 വിക്കറ്റ് നേടുന്ന ആദ്യ താരമായി മാറി. 4 ഓവറിൽ വെറും 4 റൺസ് മാത്രം വിട്ടുനൽകിയാണ് ഭുവനേശ്വർ കുമാർ 5 വിക്കറ്റ് നേടിയത്. ഒപ്പം തന്നെ ടി-20 യിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടുന്ന തരാമെന്ന റെക്കോർഡും ഭുവനേശ്വർ സ്വന്തമാക്കി. 84 ടി-20 വിക്കറ്റുകളാണ്‌ ഭുവനേശ്വർ ഇന്ത്യക്കായി നേടിയിട്ടുള്ളത്.