Wednesday, December 25, 2024
GULFLATEST NEWS

നെറ്റ്ഫ്ലിക്സ് രാജ്യത്തെ മാധ്യമ പ്രക്ഷേപണ നിയമം ലംഘിക്കുന്നുവെന്ന് യുഎഇ

നെറ്റ്ഫ്ലിക്സ് രാജ്യത്തെ മാധ്യമ പ്രക്ഷേപണ നിയമം ലംഘിക്കുന്നുവെന്ന ആക്ഷേപവുമായി യു.എ.ഇ. ജി.സി.സി രാജ്യങ്ങളിൽ നിന്നുള്ള ഇലക്ട്രോണിക് മീഡിയ ഉദ്യോഗസ്ഥരുടെ സമിതി റിയാദിൽ സമ്മേളിച്ചാണ് ആക്ഷേപം ഉന്നയിച്ചത്. യു.എ.ഇ മീഡിയ റെഗുലേറ്ററി ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയിൽ നിയമവിരുദ്ധ ഉള്ളടക്കങ്ങൾ നീക്കം ചെയ്യാൻ നെറ്റ്ഫ്ലിക്സിനോട് ആവശ്യപ്പെട്ടിരിക്കുകയാണ്.

ഇസ്ലാമിക മൂല്യങ്ങൾക്ക് വിരുദ്ധമായ ഉള്ളടക്കം നെറ്റ്ഫ്ലിക്സ് സംപ്രേഷണം ചെയ്യുന്നു. ഗൾഫിലെ മാധ്യമ നിയമങ്ങൾക്ക് യോജിക്കാത്ത ദൃശ്യങ്ങളും നിയമവിരുദ്ധ ഉള്ളടക്കവും നെറ്റ്ഫ്ലിക്സ് വഴി പൊതുജനങ്ങളിലേക്ക് എത്തുന്നുവെന്നും യുഎഇ പറയുന്നു.

കുട്ടികൾക്ക് എന്ന പേരിൽ നൽകുന്ന പരിപാടികളിലും അത്തരം നിയമവിരുദ്ധ ഉള്ളടക്കം ഉണ്ട്. അവ നീക്കം ചെയ്യാൻ നെറ്റ്ഫ്ലിക്സ് ഉടൻ തയ്യാറാകണമെന്നും പാനൽ ആവശ്യപ്പെട്ടു. ഗൾഫ് രാജ്യങ്ങളുടെ സംയുക്ത യോഗത്തിന് ശേഷമാണ് യുഎഇ ഇത് സംബന്ധിച്ച് പ്രസ്താവന ഇറക്കിയത്.