Friday, April 18, 2025
LATEST NEWSSPORTS

ഏഷ്യ കപ്പ്; ഇന്ത്യയ്ക്കെതിരെ ശ്രീലങ്കയ്ക്ക് 6 വിക്കറ്റ് ജയം

ദുബായ്: ഏഷ്യ കപ്പിൽ ഇന്ത്യയ്ക്ക് വീണ്ടും തോൽവി. സൂപ്പർ ഫോറിലെ ഇന്ത്യയുടെ രണ്ടാം മത്സരത്തിൽ ശ്രീലങ്കയാണ് ഇന്ത്യയെ തോൽപ്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 173 റൺസ് നേടിയിരുന്നു. ഇന്ത്യക്ക് വേണ്ടി രോഹിത് ശർമ്മ 72 റൺസ് നേടിയിരുന്നു. മറുപടി ബാറ്റിങ്ങിൽ 19.5 ഓവറിൽ 6 വിക്കറ്റുകൾ ശേഷിക്കെ ശ്രീലങ്ക ലക്ഷ്യം മറികടന്നു. ശ്രീലങ്കയ്ക്ക് വേണ്ടി പാത്തും നിസ്സംഗയും കുഷൽ മെൻഡിസും അർദ്ധ സെഞ്ചുറി നേടി.