Wednesday, December 18, 2024
LATEST NEWSSPORTS

ക്രിസ്റ്റ്യാനോയില്ലാതെ ചാമ്പ്യന്‍സ് ലീഗ് ഫുട്ബോളിന് ഇന്ന് തുടക്കം

ലണ്ടന്‍: രണ്ട് പതിറ്റാണ്ടിന് ശേഷം ക്രിസ്റ്റ്യാനോ റൊണാൾഡോ ഇല്ലാതെ ചാമ്പ്യന്‍സ് ലീഗ് ഫുട്ബോളിന് തുടക്കം. ലീഗിൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച് ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരമെന്ന റെക്കോർഡ് സ്വന്തമാക്കിയ പോർച്ചുഗീസ് താരത്തിന് സ്വന്തം ക്ലബ്ബായ മാഞ്ചെസ്റ്റര്‍ യുണൈറ്റഡിന് യോഗ്യതയില്ലാത്തതാണ് തിരിച്ചടിയായത്. ലയണൽ മെസ്സി, നെയ്മർ, കെയ്ലിന്‍ എംബാപ്പെ, എര്‍ലിങ് ഹാളണ്ട് എന്നിവർ കിക്കോഫ് ദിനത്തിൽ ബൂട്ട് കെട്ടും.

ആദ്യദിനമായ ഇന്ന് രാത്രി 12.30-ന് ഫ്രഞ്ച് ക്ലബ്ബ് പി.എസ്.ജിയും ഇറ്റാലിയൻ വമ്പൻമാരായ യുവന്‍റസും കൊമ്പുകോർക്കും. ചെൽസി, മാഞ്ചസ്റ്റർ സിറ്റി, എ സി മിലാൻ, റയൽ മാഡ്രിഡ് എന്നീ ടീമുകളും മത്സരരംഗത്തുണ്ട്. മെസി, നെയ്മർ, എംബാപ്പെ ത്രയം മുന്നേറ്റത്തില്‍ കളിക്കുന്ന പി.എസ്.ജി.ക്ക് യുവന്റസാണ് എതിരാളി.