Tuesday, December 17, 2024
LATEST NEWSTECHNOLOGY

ആപ്പിള്‍ വാച്ച് സീരീസ് 3 താമസിയാതെ നിര്‍ത്തലാക്കിയേക്കും

സാന്‍ഫ്രാന്‍സിസ്‌കോ: ആപ്പിളിന്‍റെ ഓൺലൈൻ സ്റ്റോറിൽ ആഗോളതലത്തിൽ വിൽപ്പന നടത്തുന്ന ആപ്പിൾ വാച്ച് സീരീസ് 3 ഉടൻ തന്നെ നിർത്തലാക്കും.

സീരീസ് 3 യുടെ നാല് മോഡലുകളിൽ മൂന്നെണ്ണവും യുകെ ഓസ്ട്രേലിയ എന്നിവിടങ്ങളിൽ വിറ്റഴിഞ്ഞതായാണ് റിപ്പോർട്ട്. സീരീസ് 3 യുടെ ഒരു മോഡലും നിലവിൽ യുഎസിൽ ലഭ്യമല്ലെന്നും റിപ്പോർട്ട് ഉണ്ട്.

വരാനിരിക്കുന്ന വാച്ച് ഓഎസ് 9 സീരീസ് 3 യ്ക്ക് അനുയോജ്യമല്ല. പുതിയ ആപ്പിൾ വാച്ച് മോഡലുകൾ വരുന്നതോടെ സീരീസ് 3 വിപണിയിൽ നിന്ന് പിൻവലിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2017 ലാണ് ആപ്പിൾ വാച്ച് സീരീസ് 3 അവതരിപ്പിച്ചത്.