Tuesday, December 17, 2024
LATEST NEWSSPORTS

ഏഷ്യാ കപ്പില്‍ ഇന്ത്യ ഇന്ന് പാകിസ്താനെതിരേ

ദുബായ്: ഏഷ്യാ കപ്പില്‍ ഇന്ത്യ ഇന്ന് വീണ്ടും പാകിസ്ഥാനെതിരെ. ഗ്രൂപ്പ് ഘട്ടത്തില്‍ ഉണ്ടായ തിരിച്ചടിക്ക് മറുപടി നല്‍കാന്‍ ഉറച്ച് പാകിസ്ഥാന്‍ ഇറങ്ങുമ്പോള്‍ തോല്‍വി തൊടാതെ കിരീട നേട്ടത്തിലേക്ക് എത്താനാവും ഇന്ത്യ ലക്ഷ്യമിടുക.

സൂപ്പർ ഫോറിൽ പാകിസ്ഥാനെ നേരിടുമ്പോൾ ഇന്ത്യ പ്ലെയിങ് ഇലവനിൽ മാറ്റങ്ങൾ വരുത്തനാണ് സാധ്യത. പവർപ്ലേയിൽ സ്കോറിംഗ് വേഗതയുടെ അഭാവം ഇന്ത്യ പരിഹരിക്കേണ്ടതുണ്ട്. ആവേശ് ഖാനു പകരം മറ്റൊരു ബൗളറെ ടീമിൽ ഉൾപ്പെടുത്തിയേക്കും.

രവീന്ദ്ര ജഡേജയ്ക്ക് പകരം അക്ഷർ പട്ടേലാണ് ടീമിലെത്താൻ സാധ്യത. അല്ലാത്ത പക്ഷം ആർ അശ്വിനെയും ദീപക് ഹൂഡയെയും ഓൾറൗണ്ടർമാരായി പരിഗണിച്ചേക്കും. ഗ്രൂപ്പ് ഘട്ടത്തിൽ 5 വിക്കറ്റിനാണ് ഇന്ത്യ പാകിസ്താനെ തോൽപ്പിച്ചത്. പിന്നാലെ ഹോങ്കോങ്ങിനെ പരാജയപ്പെടുത്തിയാണ് ഇന്ത്യ സൂപ്പർ ഫോറിൽ പ്രവേശിച്ചത്.