Sunday, January 5, 2025
LATEST NEWSTECHNOLOGY

ഉപഭോക്താക്കളുടെ ആഗ്രഹത്തിന് വഴങ്ങി ട്വിറ്റര്‍ എഡിറ്റ് ബട്ടന്‍ പരീക്ഷിക്കുന്നു

ട്വിറ്റർ ഉപയോക്താക്കൾ വളരെക്കാലമായി ആവശ്യപ്പെടുന്നതാണ് ട്വീറ്റുകൾ എഡിറ്റ് ചെയ്യാനുള്ള സൗകര്യം. ഇപ്പോൾ ട്വിറ്റർ ഈ സൗകര്യം അവതരിപ്പിക്കാൻ പോകുന്നു. ട്വീറ്റുകൾ എഡിറ്റ് ചെയ്യാൻ ഒരു എഡിറ്റ് ബട്ടൺ പരീക്ഷിക്കുകയാണെന്ന് കമ്പനി അറിയിച്ചു.

ട്വീറ്റ് പോസ്റ്റ് ചെയ്ത് 30 മിനിറ്റിനുള്ളിൽ ഏതാനും തവണ എഡിറ്റ് ചെയ്യാൻ കഴിയും. എഡിറ്റ് ചെയ്ത ട്വീറ്റുകൾക്കൊപ്പം ഒരു ഐക്കൺ, സമയം, എഡിറ്റ് ഹിസ്റ്ററിയിലേക്കുള്ള ലിങ്ക് എന്നിവ ഉണ്ടായിരിക്കും.

നിലവിൽ പരീക്ഷണത്തിലിരിക്കുന്ന ഈ ഫീച്ചർ ഉടൻ തന്നെ ട്വിറ്റർ ബ്ലൂ വരിക്കാർക്ക് ലഭ്യമാകും. ട്വിറ്റർ ബ്ലൂ സബ്സ്ക്രൈബ് ചെയ്യുന്നതിനുള്ള ചെലവ് പ്രതിമാസം 4.99 ഡോളറാണ്. ട്വിറ്റർ ബ്ലൂ ഫീച്ചർ നിലവിൽ യുഎസ്, കാനഡ, ഓസ്ട്രേലിയ, ന്യൂസിലൻഡ് എന്നിവിടങ്ങളിൽ ലഭ്യമാണ്. എഡിറ്റ് ബട്ടൺ ഈ സ്ഥലങ്ങളിൽ ഒന്നിൽ മാത്രമേ ആദ്യം പരീക്ഷിക്കുകയുള്ളൂ.