Friday, March 27, 2026
LATEST NEWSSPORTS

ജപ്പാൻ ഓപ്പൺ ബാഡ്മിന്റൺ; പ്രണോയ് ക്വാർട്ടറിൽ, ശ്രീകാന്ത് പുറത്ത്

ഓസാക: ജപ്പാൻ ഓപ്പൺ ബാഡ്മിന്റണിൽ മലയാളി താരം എച്ച്.എസ് പ്രണോയ് കുതിപ്പ് തുടരുന്നു. ജപ്പാൻ ഓപ്പൺ 750 ടൂർണമെന്റിന്റെ പ്രീക്വാർട്ടറിൽ മുൻ ലോക ചാമ്പ്യൻ സിംഗപ്പൂരിന്റെ ലോ കീൻ യുവിനെ പ്രണോയ് പരാജയപ്പെടുത്തി. 44 മിനിറ്റിനുള്ളിൽ പ്രണോയ് ക്വാർട്ടർ ഫൈനൽ ഉറപ്പിച്ചു. സ്കോർ (22-20, 21-19)

എന്നാൽ ഇന്ത്യയുടെ കിഡംബി ശ്രീകാന്ത് പ്രീക്വാർട്ടറിൽ പുറത്തായി. ജപ്പാന്റെ കാന്റെ സുനെയ്മെ ശ്രീകാന്തിനെ 10-21, 16-21 എന്ന സ്കോറിനാണ് പരാജയപ്പെടുത്തിയത്. ടൂർണമെന്റിൽ ഇന്ത്യയുടെ ഏക പ്രതീക്ഷ പ്രണോയ് മാത്രമാണ്.