Thursday, December 12, 2024
LATEST NEWSSPORTS

സതാംപ്ടണെ തകർത്തു; മാഞ്ചെസ്റ്റര്‍ യുണൈറ്റഡിന് രണ്ടാം ജയം

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചെസ്റ്റര്‍ യുണൈറ്റഡിന് രണ്ടാം ജയം. സതാംപ്ടണിനെ ഏകപക്ഷീയമായ ഒരു ഗോളിനാണ് മാഞ്ചസ്റ്റർ സിറ്റി തോൽപ്പിച്ചത്. നാല് കളികളിൽ നിന്ന് രണ്ട് ജയവും രണ്ട് തോൽവിയുമായി ആറ് പോയിന്‍റാണ് യുണൈറ്റഡിനുള്ളത്.

കഴിഞ്ഞ മത്സരത്തിൽ ലിവർപൂളിനെതിരെ റെഡ് ഡെവിൾസിന് ഇതേ ഇലവൻ തന്നെയായിരുന്നു. ക്രിസ്റ്റ്യാനോ റൊണാൾഡോയും ക്യാപ്റ്റൻ ഹാരി മഗ്വയറും പകരക്കാരുടെ ബെഞ്ചിലായിരുന്നു. സതാംപ്ടൺ നല്ല ആക്രമണങ്ങളുമായി ആരംഭിച്ചു. സെയിന്‍റ്സ് പന്ത് കൈവശം വച്ചുകൊണ്ട് ഗെയിമിൽ ആധിപത്യം പുലർത്തി. യുണൈറ്റഡും മികച്ച മുന്നേറ്റത്തോടെ ആക്രമിച്ചതോടെ മത്സരം ആവേശകരമായി. നിരവധി അവസരങ്ങൾ സൃഷ്ടിച്ചിട്ടും ആദ്യ പകുതിയിൽ ഇരുടീമുകൾക്കും ഗോൾ നേടാൻ കഴിഞ്ഞില്ല.

രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ യുണൈറ്റഡ് ഗോൾ നേടി. മിഡ്ഫീൽഡർ ബ്രൂണോ ഫെർണാണ്ടസാണ് ആദ്യ ഗോൾ നേടിയത്. അടുത്തിടെ ടീമിനൊപ്പം ചേർന്ന ക്രിസ്റ്റ്യാനോ റൊണാൾഡോയെയും ഡിഫൻസീവ് മിഡ്ഫീൽഡർ കാസെമിറോയേയും ഉൾപ്പെടുത്തി സതാംപ്ടണിന്‍റെ ഗോൾ സ്കോറിംഗ് ശ്രമങ്ങളെയെല്ലാം ടെൻ ഹാഗ് പരാജയപ്പെടുത്തി.