Saturday, November 23, 2024
LATEST NEWSSPORTS

കല്യാൺ ചൗബെ ഏഐഎഫ്എഫ് പ്രസിഡന്റായേക്കുമെന്ന് റിപ്പോർട്ട്

മുൻ ഇന്ത്യൻ താരവും ബിജെപി നേതാവുമായ കല്യാൺ ചൗബെ അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷന്‍റെ (എ.ഐ.എഫ്.എഫ്) പുതിയ പ്രസിഡന്‍റായേക്കും. പ്രസിഡന്‍റ് ഉൾപ്പെടെയുള്ള ഭാരവാഹികളെ 35 അംഗ അസോസിയേഷനുകളും എതിരില്ലാതെ തിരഞ്ഞെടുക്കുമെന്നാണ് റിപ്പോർട്ട്.

ചൗബേയെ കൂടാതെ ഷാജി പ്രഭാകരൻ, എൻ.എ ഹാരിസ് എന്നിവരും നേരത്തെ പ്രസിഡന്‍റ് സ്ഥാനത്തേക്ക് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോൾ നാമനിർദ്ദേശ പത്രിക സമർപ്പിച്ചിരുന്നു. എന്നാൽ പിന്നീട് സുപ്രീം കോടതി വിധിയോടെ വോട്ടെണ്ണൽ സെപ്റ്റംബർ രണ്ടിലേക്ക് മാറ്റിവയ്ക്കുകയും ഇലക്ടറൽ കോളേജിൽ മാറ്റം വരുത്തുകയും ചെയ്തു. ഇതനുസരിച്ച് പ്രസിഡന്‍റ്, വൈസ് പ്രസിഡന്‍റ്, ട്രഷറർ എന്നിവരുൾപ്പെടെ 17 അംഗ സമിതിയെ അംഗ അസോസിയേഷനുകൾ തിരഞ്ഞെടുക്കണം.

ഭാരവാഹികളെ നാമനിർദ്ദേശം ചെയ്യുന്നതുൾപ്പെടെയുള്ള നിയമങ്ങൾ കർശനമാകുന്ന സാഹചര്യത്തിൽ തിരഞ്ഞെടുപ്പ് ഒഴിവാക്കാനാണ് അംഗ സംഘടനകളുടെ ആലോചന. ഇരുവരും ഇന്ന് ന്യൂഡൽഹിയിൽ യോഗം ചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്. തീരുമാനങ്ങൾ അനുകൂലമാണെങ്കിൽ എതിരില്ലാത്ത പാനലിനെ തിരഞ്ഞെടുക്കും.