Sunday, December 22, 2024
LATEST NEWS

രാജ്യാന്തര വിപണിയിൽ എണ്ണ വില ഉയരുന്നു; ഇന്ത്യയിലും വില ഉയർന്നേക്കും

ന്യൂഡൽഹി: അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില ബാരലിന് 100 ഡോളറായി ഉയരുകയാണെന്നാണ് റിപ്പോർട്ട്. ബ്രെൻഡ് ക്രൂഡ് ഓയിൽ ബാരലിന് 99 ഡോളറാണ് ഇന്നത്തെ വില. 4 ശതമാനം വർദ്ധനവാണ് വിലയിൽ ഉണ്ടായിരിക്കുന്നത്.

ഓഗസ്റ്റ് ആദ്യം 93 രൂപയായിരുന്ന വില ഇപ്പോൾ വീണ്ടും ഉയർന്നിരിക്കുകയാണ്. ഉക്രൈൻ-റഷ്യ യുദ്ധകാലത്ത് എണ്ണവില ബാരലിന് 147 ഡോളറിലെത്തിയിരുന്നു. പിന്നീട് വില 100 രൂപയായും 90 രൂപയായും കുറഞ്ഞു.

വില വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി എണ്ണ ഉൽപാദക രാജ്യങ്ങളുടെ ഉൽപാദനം വെട്ടിക്കുറയ്ക്കാനുള്ള നീക്കമാണ് വില വർദ്ധനവിന് കാരണം. ഇറാനിൽ നിന്നുള്ള എണ്ണ വിപണിയിലെത്തുമെന്നും റിപ്പോർട്ടുണ്ട്.