Tuesday, December 17, 2024
LATEST NEWSTECHNOLOGY

ഇൻഫിനിക്സ് നോട്ട് 12 പ്രോ 4ജി ഫോണുകൾ പുറത്തിറങ്ങുന്നു

ഇൻഫിനിക്സ് പുതിയ സ്മാർട്ട്ഫോണുകൾ വിപണിയിൽ അവതരിപ്പിക്കുന്നു. ഇൻഫിനിക്സ് നോട്ട് 12 പ്രോ 4 ജി എന്ന സ്മാർട്ട് ഫോണുകളാണ് ഈ മാസ്സം 26 ന് ഇന്ത്യൻ വിപണിയിൽ പുറത്തിറക്കുന്നത്. ഇൻഫിനിക്സ് നോട്ട് 12 പ്രോ 4 ജി സ്മാർട്ട്ഫോണുകളുടെ 5 ജി പതിപ്പുകൾ ഇപ്പോൾ ഇന്ത്യൻ വിപണിയിൽ നിന്ന് വാങ്ങാൻ കഴിയും. 17999 രൂപ മുതൽ ആണ് ഇൻഫിനിക്സ് നോട്ട് 12 പ്രോ 5ജി ഫോണുകൾ വാങ്ങിക്കുവാൻ സാധിക്കുന്നത് . അതുകൊണ്ടു തന്നെ 4ജി എഡിഷനുകൾ 15000 രൂപയ്ക്ക് താഴെ വാങ്ങിക്കുവാൻ സാധിക്കുന്നതായിരിക്കും.

ഡിസ്പ്ലേയുടെ സവിശേഷതകൾ പരിശോധിച്ചാൽ, ഈ സ്മാർട്ട്ഫോണുകൾ 6.7 ഇഞ്ച് എച്ച്ഡി + അമോലെഡ് ഡിസ്പ്ലേയും 2400 x 1080 പിക്സലിന്‍റെ റെസല്യൂഷനും വാഗ്ദാനം ചെയ്യുന്നു.

ഇൻഫിനിക്സ് നോട്ട് 12 പ്രോ 5 ജി സ്മാർട്ട്ഫോണുകളിൽ 108 എംപി + 2 എംപി (ഡെപ്ത്) + 2 എംപി (മാക്രോ) റിയർ ക്യാമറകളും 16 മെഗാപിക്സൽ സെൽഫി ക്യാമറകളും ഉണ്ട്.