Wednesday, April 23, 2025
GULFLATEST NEWS

കുവൈറ്റ് പാര്‍ലമെന്റ് തിരഞ്ഞെടുപ്പ്; പൊതു അവധി ദിവസം പ്രഖ്യാപിച്ചു

കുവൈറ്റ് സിറ്റി: കുവൈറ്റിൽ പാർലമെന്‍റ് തിരഞ്ഞെടുപ്പ് കണക്കിലെടുത്ത് സെപ്റ്റംബർ 29 പൊതു അവധിയായിരിക്കുമെന്ന് പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു. മന്ത്രിസഭാ യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്. കഴിഞ്ഞ മാസം അമീർ കുവൈറ്റ് പാർലമെന്‍റ് പിരിച്ചുവിട്ട് ഉത്തരവിറക്കിയിരുന്നു. അതേസമയം, വിവിധ മണ്ഡലങ്ങളിലെ പ്രധാന പ്രതിപക്ഷ ഗ്രൂപ്പുകളുടെ നേതൃത്വത്തിൽ പാർലമെന്‍റ് തിരഞ്ഞെടുപ്പിനുള്ള പ്രചാരണം ആരംഭിച്ചിട്ടുണ്ട്.