Wednesday, January 21, 2026
LATEST NEWSSPORTS

‘യുഎസിലെ ഏറ്റവും വേഗതയേറിയ കുട്ടി’യായി 7 വയസുകാരി

അമേരിക്കയിലെ ഡക്കോട്ട വൈറ്റ് രാജ്യത്തെ ഏറ്റവും വേഗതയേറിയ കുട്ടി എന്ന റെക്കോർഡ് സ്വന്തമാക്കി. അമേച്വർ അത്ലറ്റിക്സ് യൂണിയൻ ജൂനിയർ ഒളിമ്പിക്സ് കിരീടം നേടി ഏഴ് വയസുകാരി ഡക്കോട്ട ദേശീയ റെക്കോർഡ് തകർത്തു.

59.08 സെക്കൻഡിൽ ഫിനിഷ് ചെയ്താണ് ഡക്കോട്ട പുതിയ റെക്കോർഡ് സ്ഥാപിച്ചത്. ടെക്സാസിലെ ഡാളസിൽ നിന്നുള്ള ഈ ആഫ്രോ-അമേരിക്കൻ പെൺകുട്ടി ഇതോടെ അമേരിക്കയിലെ ഏറ്റവും വേഗതയേറിയ കുട്ടിയായി മാറി.