Tuesday, December 17, 2024
LATEST NEWSTECHNOLOGY

രാജ്യത്തെ തദ്ദേശീയമായി വികസിപ്പിച്ച ആദ്യ ഹൈഡ്രജൻ ഫ്യുവൽ സെൽ ബസ് പുറത്ത്

കെപിഐടി-സിഎസ്ഐആർ വികസിപ്പിച്ച രാജ്യത്തെ ആദ്യത്തെ ഹൈഡ്രജൻ ഫ്യുവൽ സെൽ ബസ് കേന്ദ്ര ശാസ്ത്ര സാങ്കേതിക സഹമന്ത്രി ജിതേന്ദ്ര സിംഗ് അനാച്ഛാദനം ചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ‘ഹൈഡ്രജൻ വീക്ഷണ’ത്തിന് അനുസൃതമായാണ് ഈ സംരംഭമെന്നും താങ്ങാനാവുന്നതും പ്രാപ്യവുമായ ശുദ്ധമായ ഊർജ്ജ മാർഗങ്ങൾ ഉറപ്പാക്കുന്നതിനും കാലാവസ്ഥാ വ്യതിയാന ലക്ഷ്യങ്ങൾ നിറവേറ്റുന്നതിനും പുതിയ സംരംഭകരെയും തൊഴിലവസരങ്ങളെയും സൃഷ്ടിക്കുന്നതിനും ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഇത് പ്രധാനമാണെന്നും മന്ത്രി പറഞ്ഞു.