റിയൽമി-9ഐ 5ജി ഇന്ത്യയിൽ അവതരിപ്പിച്ചു
Realme 9i 5G: റിയൽമിയുടെ പുതിയ ഫോണായ റിയൽമി 9ഐ 5 ജി ഇന്ത്യയിൽ അവതരിപ്പിച്ചു. 15,000 രൂപയുടെ സ്മാർട്ട്ഫോൺ സെഗ്മെന്‍റുകളിൽ ഇത് മികച്ചതായിരിക്കുമെന്ന് വിലയിരുത്തുന്നു. വില 14,999 രൂപയിൽ ആരംഭിക്കുന്നു. ഫോണിന്‍റെ 4 ജിബി, 6 ജിബി വേരിയന്‍റുകൾ 5000 എംഎഎച്ച് ബാറ്ററിയോടെ വിപണിയിൽ ലഭ്യമാണ്.
റിയൽമി 9ഐ 5ജിയുടെ പ്രാരംഭ വില 14,999 രൂപ മുതലാണ് ആരംഭിക്കുന്നത്. അതേസമയം, 6 ജിബി റാം, 128 ജിബി സ്റ്റോറേജ് വേരിയന്‍റിന് 16,999 രൂപയാണ് വില. ഓഗസ്റ്റ് 24 മുതൽ ഫ്ലിപ്കാർട്ട്, Realme.com, റിയൽമി സ്റ്റോറുകൾ വഴി ഫോൺ വാങ്ങാം. ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക് കാർഡുകളിൽ 1,000 രൂപയുടെ കിഴിവും ലഭിക്കും.