Sunday, January 5, 2025
LATEST NEWSSPORTS

ദക്ഷിണാഫ്രിക്കൻ ലീഗിൽ ധോണി; അനുവദിക്കാനാവില്ലെന്ന് ബിസിസിഐ

ദക്ഷിണാഫ്രിക്കൻ ടി20 ലീഗിൽ എം എസ് ധോണിയെ ഉപദേശക റോൾ വഹിക്കാൻ പോലും അനുവദിക്കാനാവില്ലെന്ന് ബിസിസിഐ. ജോഹന്നാസ്ബർഗ് സൂപ്പർ കിംഗ്സ് ടീമിന്‍റെ ഉപദേഷ്ടാവായി ചെന്നൈ സൂപ്പർ കിംഗ്സ് ഉടമകൾ ധോണിയെ പരിഗണിച്ചിരുന്നു. എന്നാൽ ഇതിന് അനുമതി നൽകാനാവില്ലെന്ന് ബിസിസിഐ വ്യക്തമാക്കി.

വിരമിച്ച കളിക്കാർക്ക് മാത്രമേ വിദേശ ലീഗുകളിൽ കളിക്കാൻ ബിസിസിഐ അനുമതിയുള്ളൂ. അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചെങ്കിലും ധോണി ഇപ്പോഴും ഐപിഎല്ലിൽ കളിക്കുന്നുണ്ട്. ചെന്നൈ സൂപ്പർ കിങ്സിന്‍റെ ക്യാപ്റ്റനാണ് ധോണി. അതിനാൽ തന്നെ ധോണിക്ക് വിദേശ ലീഗുകളുടെ ഭാഗമാകാൻ കഴിയില്ലെന്നാണ് ബിസിസിഐയുടെ നിലപാട്.

ജോഹന്നാസ്ബർഗ് സൂപ്പർ കിംഗ്സ് ഫാഫ് ഡുപ്ലെസി, മൊയീൻ അലി എന്നിവരെയാണ് നിലവിൽ ജോഹന്നാസ്ബർഗ് സൂപ്പർ കിംഗ്സ് ടീമിലെത്തിച്ചിരിക്കുന്നത്. ഫാഫ് മുമ്പ് ചെന്നൈ സൂപ്പർ കിംഗ്സിന് വേണ്ടി കളിച്ചിട്ടുണ്ട്. നിലവിൽ ചെന്നൈ ടീമിലാണ് മൊയീൻ.