Tuesday, December 17, 2024
LATEST NEWSSPORTS

ഫ്രഞ്ച് ലീഗ് വണ്ണില്‍ പി.എസ്.ജിയ്ക്ക് തകര്‍പ്പന്‍ വിജയം

പാരീസ്: ഫ്രഞ്ച് ലീഗ് വണ്ണില്‍ നിലവിലെ ചാമ്പ്യന്മാരായ പി.എസ്.ജിയ്ക്ക് തകര്‍പ്പന്‍ വിജയം. മോണ്ട്‌പെല്ലിയറിനെ രണ്ടിനെതിരേ അഞ്ചുഗോളുകള്‍ക്കാണ് പി.എസ്.ജി തകര്‍ത്തത്. സൂപ്പര്‍ താരം നെയ്മര്‍ ഇരട്ട ഗോളുകളുമായി തിളങ്ങി.

43-ാം മിനിറ്റിലും 51-ാം മിനിറ്റിലുമാണ് നെയ്മർ ഗോൾ നേടിയത്. പുതുമുഖം റെനറ്റോ സാഞ്ചസ്, സൂപ്പര്‍താരം കിലിയന്‍ എംബാപ്പെ എന്നിവരും പി.എസ്.ജിക്ക് വേണ്ടി ലക്ഷ്യം കണ്ടു. ഫലായി സാക്കോയുടെ സെല്‍ഫ് ഗോളും ടീമിനെ സഹായിച്ചു. മോണ്ട് പെല്ലിയറിനായി വഹ്ബി ഖാസ്രിയും എന്‍സോ ജിയാനി ടാറ്റോ എംബിയായിയും സ്‌കോര്‍ ചെയ്തു.

കളിയിലുടനീളം ആധിപത്യം പുലർത്തിയ പി.എസ്.ജിക്ക് വേണ്ടി നെയ്മർ-മെസി-എംബാപ്പെ കൂട്ടുകെട്ട് മുന്നിലുണ്ടായിരുന്നു. ലീഗിൽ പി.എസ്.ജിയുടെ തുടർച്ചയായ രണ്ടാം ജയമാണിത്. ആദ്യ മത്സരത്തിൽ ക്ലെർമോണ്ടിനെ എതിരില്ലാത്ത അഞ്ച് ഗോളുകൾക്ക് പിഎസ്ജി തോൽപ്പിച്ചു.