ടൊയോട്ട പുതിയ യാരിസ് ഇന്ത്യയിലെത്തിക്കാൻ പദ്ധതിയിടുന്നുണ്ടോ?
ജാപ്പനീസ് വാഹന നിർമ്മാതാക്കളായ ടൊയോട്ടയുടെ വാഹനങ്ങൾ ജനപ്രീതിയിൽ എന്നും മുൻപിലാണ്. ഇന്ത്യൻ വിപണിയിൽ ക്വാളിസ്, ഇന്നോവ എന്നിവയുൾപ്പെടെയുള്ള വാഹനങ്ങളുടെ ജനപ്രീതി സൂചിപ്പിക്കുന്നതും ഇതു തന്നെ. ജിസിസി രാജ്യങ്ങളിലെ സെഡാൻ വിഭാഗത്തിലും ടൊയോട്ടയ്ക്ക് വലിയ മേൽകൈയുണ്ട്. ഇത് കണക്കിലെടുത്ത് ടൊയോട്ട നിരവധി തവണ ഇന്ത്യയിൽ സെഡാൻ അവതരിപ്പിച്ചിട്ടുണ്ട്. മറ്റു പല രാജ്യങ്ങളിലും ഏറെ ജനപ്രീതി നേടിയ യാരിസിനെ ടൊയോട്ട ഇന്ത്യയിൽ അവതരിപ്പിച്ചത് വലിയ വിജയപ്രതീക്ഷയിലായിരുന്നു. സബ്-കോംപാക്റ്റ് വിഭാഗത്തിൽ വളരെ ശ്രദ്ധേയമായി പുറത്തിറങ്ങിയ ഒരു സെഡാനായ യാരിസ് വിൽപ്പനയിൽ വലിയ മുന്നേറ്റം നടത്തിയില്ല. വിൽപ്പന ഇടിഞ്ഞതിനെ തുടർന്ന് രണ്ട് വർഷം മുമ്പ് ടൊയോട്ട യാരിസ് പിൻവലിച്ചു.
എന്നിരുന്നാലും, ആഗോളതലത്തിൽ, ടൊയോട്ട യാരിസ് പുതിയ മാറ്റങ്ങളോടെ അവതരിപ്പിച്ചു. ഇതിന്‍റെ ഭാഗമായി ടൊയോട്ട പ്രദർശിപ്പിച്ച ടീസറിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ടൂറർ-സ്റ്റൈൽ പാറ്റേണിലാണ് വാഹനത്തിന്‍റെ അടിസ്ഥാന രൂപം.