Tuesday, December 17, 2024
LATEST NEWS

ഇന്ത്യ ഏഷ്യയിലെ ഏറ്റവും ശക്തമായ സമ്പദ്‌വ്യവസ്ഥയാകും

ന്യൂഡൽഹി: ഏഷ്യയിലെ ഏറ്റവും ശക്തമായ സമ്പദ് വ്യവസ്ഥയായി ഇന്ത്യ മാറും. 2022-2023 സാമ്പത്തിക വർഷത്തിൽ ഇന്ത്യ ശക്തമായ സമ്പദ് വ്യവസ്ഥയാകുമെന്ന് അന്താരാഷ്ട്ര ബ്രോക്കിങ് സ്ഥാപനമായ മോർഗൻ സ്റ്റാൻലിയിലെ സാമ്പത്തിക വിദഗ്ധർ പറഞ്ഞു. ബ്രോക്കറേജ് സാമ്പത്തിക വിദഗ്ധരുടെ അഭിപ്രായത്തിൽ, അടുത്ത സാമ്പത്തിക വർഷം ഇന്ത്യയുടെ വളർച്ച ശരാശരി 7 ശതമാനം ആയിരിക്കും, ഇത് ഏഷ്യൻ സമ്പദ് വ്യവസ്ഥയുടെ വളർച്ചയ്ക്ക് 28 ശതമാനവും ആഗോള സമ്പദ് വ്യവസ്ഥയുടെ വളർച്ചയ്ക്ക് 22 ശതമാനവും സംഭാവന ചെയ്യും. 

ഏഷ്യയിലെ മൂന്നാമത്തെ വലിയ സമ്പദ് വ്യവസ്ഥയായ ഇന്ത്യ നടപ്പു സാമ്പത്തിക വർഷത്തിൽ 9.2 ശതമാനം വളർച്ച കൈവരിച്ച സമയത്താണ് മോർഗൻ സ്റ്റാൻലിയുടെ പ്രവചനം. കോവിഡ് -19 മൂലമുള്ള ലോക്ക്ഡൗണുകൾ ഇന്ത്യയുടെ സാമ്പത്തിക വളർച്ചയെ സാരമായി ബാധിച്ചു. 2022-2023 സാമ്പത്തിക വർഷത്തിൽ 8 മുതൽ 8.5 ശതമാനം വരെ ജിഡിപി വളർച്ചയാണ് രാജ്യം ലക്ഷ്യമിടുന്നത്.